ഭൂമിയിലെ ഏറ്റവും മഹത്തരമായ വിസ്മയം വൈവിധ്യമാര്‍ന്ന ഹരിത സസ്യങ്ങളാണ്. ജീവന്‍ എന്ന അത്ഭുത പ്രതിഭാസം നിലനില്‍ക്കുന്നതു തന്നെ ഇവിടെയുള്ള സസ്യങ്ങളുടെ സമ്പന്നത കൊണ്ടാണ്. എന്നാല്‍ വ്യാപകമായ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ അഞ്ചുശതമാനം മാത്രമുള്ള പശ്ചിമഘട്ടം ഈ രാജ്യത്തെ 27 ശതമാനം ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നു. ഇതില്‍ മൂന്നിലൊരു ഭാഗം കേരളത്തിലാണുള്ളത്. ഒരുകാലത്ത് വൈവിധ്യമാര്‍ന്ന സസ്യസമ്പത്തിനാലും സ്വാഭാവികവനങ്ങളാലും അനുഗൃഹീതമായിരുന്ന കേരളം വാസ്‌കോ ഡ ഗാമയുടെ വരവ് മുതല്‍ പ്രകൃതി സമ്പത്തിന്റെ […]
The post വൃക്ഷങ്ങളെ അറിയാന്‍ ഒരു വിജ്ഞാനകോശം appeared first on DC Books.