വയനാട്ടിലെ കാടുകളില്‍ പടര്‍ന്നത് കാട്ടുതീ അല്ലെന്നും മനുഷ്യന്‍ തീയിട്ടതു തന്നെയെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.എസ്.യാലാക്കി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സി.എസ്.യാലാക്കി കത്തിനശിച്ച വനഭൂമി സന്ദര്‍ശിച്ചിരുന്നു. ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചതിനാല്‍ വന്യജീവികള്‍ കൊടുംവരള്‍ച്ച നേരിടും. ബദല്‍ സംവിധാനങ്ങള്‍ തേടാനും വനംവകുപ്പില്‍ ആലോചനയുണ്ട്.
The post വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതം: തിരുവഞ്ചൂര്‍ appeared first on DC Books.