ആക്‌ഷേപഹാസ്യം കലര്‍ന്ന പംക്തികളോട് എന്നും മലയാളികള്‍ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരുടെ പരാമര്‍ശങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെയുള്ള ഒളിയമ്പുകള്‍ എയ്യുന്ന പംക്തികള്‍ എക്കാലത്തും വായനക്കാരെ ആകര്‍ഷിച്ചിരുന്നു. ഇത്തരത്തില്‍ മലയാളത്തില്‍ ആദ്യമായി ഒരു പംക്തി ആരംഭിച്ചത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണും കാതും തുറന്നുവെച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം രേഖപ്പെടുത്തിയിരുന്ന ഡി സി കിഴക്കെമുറിയായിരുന്നു. 1946ല്‍ പൗരപ്രഭ പത്രത്തില്‍ ആരംഭിച്ച കറുപ്പും വെളുപ്പും എന്ന ആ പംക്തി പിന്നീട് ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും തുടര്‍ന്നു. ലക്ഷക്കണക്കിന് […]
The post കറുപ്പിലും വെളുപ്പിലും സ്പന്ദിക്കുന്ന കാലം appeared first on DC Books.