പാക്കിസ്ഥാന്‍ ഭീകരന്‍ വഖാസ് എന്നറിയപ്പെടുന്ന സിയ ഉര്‍ റഹ്മാനെയും ഇയാളുടെ ഇന്ത്യയിലെ മൂന്ന് കൂട്ടാളികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തിരഞ്ഞെടുപ്പുകാലത്ത് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്കലിനെയും അസദുള്ള അഖ്തറിനെയും ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് വഖാസിന്റെ അറസ്റ്റിലേക്ക് നയിച്ചത്. വഖാസ് മംഗലാപുരത്തും മൂന്നാറിലും കഴിഞ്ഞവര്‍ഷം ഒളിച്ചുതാമസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 23ന് പുലര്‍ച്ചെ അജ്‌മേര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നാണ് […]
The post പാക്കിസ്ഥാന്‍ ഭീകരന്‍ വഖാസും കൂട്ടാളികളും അറസ്റ്റില്‍ appeared first on DC Books.