അരവിന്ദ് കേജ്രിവാള്-ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേക്ക് എന്ന പുസ്തകത്തെക്കുറിച്ച് പി. സുരേന്ദ്രന് തയ്യാറാക്കിയ ആസ്വാദനം. ജനാധിപത്യത്തെ സംബന്ധിച്ച് അത്യന്തം സുതാര്യമായ അന്വേഷണങ്ങള്‍ നടക്കുന്ന കാലമാണിത്. വിപ്ലവങ്ങളുടെ മാതൃകകള്‍ ലോകത്തിന് പരിമിതമാണ്. ആത്യന്തികമായി ജനായത്തം തന്നെയാണ് അന്വേഷിക്കുന്നതെന്ന് സായുധ വിപ്ലവത്തിന്റെ വക്താക്കളും പറയും. ചെറിയൊരു വിഭാഗം ആളുകള്‍ ചേര്‍ന്നു നടത്തുന്ന ഗറില്ലായുദ്ധങ്ങള്‍ പോലും ജനതയെ ജനാധിപത്യത്തിലേക്കു വിമോചിപ്പിക്കാനുള്ളതാണെന്ന് അവര്‍ പറയും. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ആശയം അടിസ്ഥാനപരമായി ജനാധിപത്യത്തിന്റേതാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയുമെങ്കിലും ഏതുതരം സര്‍വ്വാധിപത്യവും ഫാഷിസത്തിലാണ് ചെന്നെത്തുക. കമ്മ്യൂണിസത്തിന്റേതായാലും താലിബാനിസത്തിന്റേതായാലും ഏകാധിപത്യ ഭരണകൂടങ്ങള്‍ പതുക്കെപ്പതുക്കെ ജനശത്രുക്കളായി […]
The post ജനാധിപത്യത്തിന്റെ വാള് അഥവാ ചൂല് appeared first on DC Books.