ഒരു കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളിലും അങ്ങാടികളിലും പീടികത്തിണ്ണകളിലും കലപിലകൂട്ടി പായുന്ന അങ്ങാടിക്കുരുവികള്‍ നിത്യകാഴ്ച്ചയായിരുന്നു. മനുഷ്യന്റെ സാന്നിദ്ധ്യമുള്ള എവിടെയും ഏത് തിരക്കിലും അങ്ങാടിക്കുരുവികള്‍ പാറിപ്പറക്കുന്നുണ്ടാവും. ജനങ്ങളുടേയും വാഹനങ്ങളുടേയും ആരവങ്ങള്‍ അവയ്‌ക്കൊരു പ്രശ്‌നമല്ല. ഇടം കിട്ടിയാല്‍ ഏത് തിരക്കിലും കൂടൊരുക്കാനും അവ മടിക്കാറില്ല. അതിനാല്‍ തന്നെ അങ്ങാടിക്കുരുവിയെ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇന്ന് അങ്ങാടിക്കുരുവികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് അവയുടെ അസാന്നിദ്ധ്യത്തിന്റെ പേരിലാണ്. മാര്‍ക്കറ്റുകളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നുമെല്ലാം അങ്ങാടിക്കുരുവികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വംശനാശത്തിലേക്ക് നീങ്ങുന്ന ഈ കുരുവികളുടെ സംരക്ഷണത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മാര്‍ച്ച് […]
The post അപ്രത്യക്ഷമാകുന്ന പക്ഷികളെ പരിചയപ്പെടാം appeared first on DC Books.