പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തമിവിജ്ഞാപനം വരുന്നതുവരെ നവംബര്‍ 13-ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. കരട് വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്ത് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ പരാതി പരിഗണിക്കുമ്പോഴാണ് ഹരിത ട്രൈബ്യൂണല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ വിജ്ഞാപനം ഇറങ്ങുന്നത് വരെയാണ് ഉത്തരവിന് സാധുത ഉണ്ടാവുകയെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കരടു വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ ഗോവ ഫൗണ്ടേഷന്റെ പരാതി നിലനില്‍ക്കില്ലെന്ന് കേരളം വാദിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം […]
The post കസ്തൂരിരംഗന്‍: നവംബര്‍ 13ലെ റിപ്പോര്‍ട്ട് നിലനില്‍ക്കുമെന്ന് കേന്ദ്രം appeared first on DC Books.