താന്‍ അഭിനയം നിര്‍ത്തുന്നു എന്നുപറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രമുഖ നടി മംമ്താ മോഹന്‍ദാസ്. ട്രയല്‍ റണ്‍ നടത്തുന്ന ഒരു ചാനലാണ് ഇങ്ങനൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്നും അവര്‍ ഉദ്ദേശിച്ച ഫലം അതുകൊണ്ട് കിട്ടിയിട്ടുണ്ടാവുമെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന നിലയിലാണ് മംമ്ത പ്രതികരിച്ചിരിക്കുന്നത്. മേഘ്‌നാരാജും താനും ഒന്നിക്കുന്നു എന്ന ഒരു പത്രവാര്‍ത്തയും കാട്ടി ആ വാര്‍ത്തയും വ്യാജമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അനില്‍ ബാബുമാരിലെ ബാബു ആദ്യമായി […]
The post അഭിനയം നിര്‍ത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് മംമ്താ മോഹന്‍ദാസ് appeared first on DC Books.