ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രസംഗപര്യടനത്തിലാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രസംഗവും ഹാളിനു പിന്നിലിരുന്ന് ശ്രദ്ധയോടെ കേള്‍ക്കുന്ന സ്വഭാവക്കാരനായിരുന്നു അയാളുടെ ഡ്രൈവര്‍. തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് പ്രസംഗത്തിന് പോകുംവഴി ഡ്രൈവര്‍ പറഞ്ഞു: “”ഞാനീ പ്രഭാഷണം നിരവധി തവണ കേട്ടുകഴിഞ്ഞു. നിങ്ങള്‍ക്കു പകരം ഞാനിന്ന് ഈ പ്രഭാഷണം നടത്താം; നിങ്ങളനുവദിക്കുമെങ്കില്‍ മാത്രം.’ പ്രസംഗം നടക്കുന്ന ഹാളിലെത്തുന്നതിനുമുമ്പ് അവര്‍ ഇരുവരും കുപ്പായം പരസ്പരം മാറി ധരിച്ചു. ഐന്‍സ്റ്റീനാണ് തുടര്‍ന്നു കാര്‍ ഓടിച്ചത്. വളരെ ഭംഗിയായിത്തന്നെ ഡ്രൈവര്‍ ഹാളില്‍ പ്രഭാഷണം നടത്തി. അപ്പോള്‍ ശ്രോതാക്കളില്‍ [...]
↧