എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് സുപ്രീം കോടതി. ഐപിഎല്‍ അഴിമതി കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബിസിസിഐ തയാറാണോയെന്നും കോടതി ചോദിച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ബിസിസിഐയ്‌ക്കെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഐപിഎല്‍ വിവാദം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് തയാറാണെന്ന് പറയുന്ന ബിസിസിഐയുടെ തലപ്പത്ത് ഇരുക്കുന്നത് കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. ശ്രീനിവാസന്‍ രാജിവെച്ചാല്‍ മാത്രമേ ഐപിഎല്‍ കേസില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകൂ എന്നും കോടതി നിരീക്ഷിച്ചു. വാതുവെപ്പ് കേസില്‍ എന്‍ ശ്രീനിവാസന്റെ […]
The post എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണം: സുപ്രീം കോടതി appeared first on DC Books.