തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരാണ് മലയാളത്തിലെ ബാലസാഹിത്യകൃതികള്‍ക്കും തുടക്കം കുറിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ അദ്ദേഹം രചിച്ച പഞ്ചതന്ത്രം കിളിപ്പാട്ട് ബാലസാഹിത്യം എന്നതിനേക്കാള്‍ തുള്ളല്‍കൃതിയായാണ് പ്രസിദ്ധമായത്. തുടര്‍ന്ന് ബെഞ്ചമിന്‍ ബെയ്‌ലി, ഗുണ്ടര്‍ട്ട് തുടങ്ങിയവരുടെ ഏതാനും കൃതികളും തര്‍ജ്ജമകളും പ്രസിദ്ധീകൃതമായെങ്കിലും 1868ല്‍ പുറത്തിറങ്ങിയ പാച്ചു മൂത്തതിന്റെ ബാലഭൂഷണമാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ബാലകൃതിയായി കണക്കാക്കുന്നത്. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ ശ്രദ്ധേയമായ ബാലസാഹിത്യകൃതികള്‍ വന്നതോടെ മലയാളത്തിലെ ബാലസാഹിത്യം അഭിവൃദ്ധിപ്പെട്ടു. തുടര്‍ന്ന് ബാലസാഹിത്യം മാത്രമെഴുതുന്ന ഒരുപിടി പ്രതിഭാധനര്‍ നമ്മുടെ ശ്രേഷ്ഠഭാഷയെ അനുഗ്രഹിക്കാനെത്തി. മാലി, […]
The post കുട്ടികള്‍ക്ക് ഒഴിവുകാല വായന appeared first on DC Books.