മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നത് ജനങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെയും പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും ഇല്ലാതാക്കാന്‍ മാത്രമേ ഇടവരുത്തൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മതങ്ങളും വിശ്വാസവും അതിനെ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളും രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലും വേരുകള്‍ ആഴ്ത്താന്‍ മതം ശ്രമിച്ചത് സ്വാഭാവികം. ഒരു പൊതുതിരഞ്ഞെടുപ്പ് കൂടി പടിവാതിലില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയത്തിലുള്ള മതസ്ഥാപനങ്ങളുടെയും തിരിച്ചുമുള്ള ഇടപെടലുകള്‍ രൂക്ഷമായിരിക്കുകയാണ്. ദേശീയരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി കേരളത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതസംഘടനകളുടെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രം ആദ്യ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ഭരണകൂടത്തിന്റെ കാലത്ത് വിമോചനസമരത്തിന്റെ രൂപത്തില്‍ […]
The post രാഷ്ട്രീയത്തില്‍ മതവും മതത്തില്‍ രാഷ്ട്രീയവും കലരുമ്പോള്‍ appeared first on DC Books.