ജില്ലയ്ക്ക് ശേഷം ഇളയദളപതി വിജയ് നായകനാകുന്ന എ.ആര്‍.മുരുകദോസ് ചിത്രത്തിന് കത്തി എന്നുപേരിട്ടു. സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പേര് പ്രഖ്യാപിച്ചത്. ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്ന കത്തിയെ വരവേല്‍ക്കാന്‍ വിജയ് ആരാധകര്‍ ഒരുക്കം തുടങ്ങി. കത്തിയുടെ നാലാംഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. തന്റെ അമ്പത്തിയേഴാമത്തെ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. ബോളീവുഡ് നടന്‍ നീല്‍ നിതിന്‍ മുകേഷ് ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. സാമന്ത വിജയുടെ നായികയാവുന്നു. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്കാ പ്രൊഡക്ഷന്‍സും […]
The post ദീപാവലിയ്ക്ക് കത്തിയുമായി വിജയ് appeared first on DC Books.