മുസഫര്‍ നഗര്‍ കലാപം തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റിയതായി സുപ്രീം കോടതി. രഹസ്യവിവരം ലഭിച്ചിട്ടും കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചു. കാലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹരജിയിലാണ് സുപ്രീംകോടതി വിധി. സംഭവത്തില്‍ സര്‍ക്കാര്‍ സത്യസന്ധമായ അന്വേഷണം നടത്തിയില്ലെന്നും കലാപകാരികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍ സംഭവത്തില്‍ സിബിഐ അന്വേഷണമോ പ്രത്യേക അന്വേഷണമോ ആവശ്യമില്ല. സര്‍ക്കാറിന് നിലവിലെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കലാപബാധിതര്‍ക്ക് അഞ്ച് […]
The post മുസഫര്‍ നഗര്‍ കലാപം: സര്‍ക്കാറിന് വീഴ്ച്ചപറ്റിയെന്ന് സുപ്രീം കോടതി appeared first on DC Books.