അബ്ദുള്‍ നാസര്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. ജാമ്യം ലഭിക്കാന്‍ മഅദനി തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വിദഗ്ധചികില്‍സ തേടാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ജയിലില്‍ ചികില്‍സ നിഷേധിക്കുയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മഅദനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 28ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കണ്ണിന്റെ ചികിത്സക്ക് മഅദനിയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. […]
The post മഅദനിയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല: കര്‍ണ്ണാടക appeared first on DC Books.