കടല്‍ക്കൊലക്കേസില്‍ ഇന്ത്യയില്‍ നടക്കുന്ന വിചാരണ നടപടികളുമായി സഹകരിക്കില്ലെന്ന് ഇറ്റലി. പ്രതികളായ നാവികരുടെ വിചാരണ മാര്‍ച്ച് 28 ആരംഭിക്കാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ല. കോടതി എന്തു നിലപാടെടുത്താലും വിചാരണയുമായി സഹകരിക്കില്ലെന്നും ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി സ്റ്റീഫന്‍ ഡി മിസ്തുര വ്യക്തമാക്കി. വിചാരണ ചെയ്യണമെങ്കില്‍ രാജ്യാന്തര തലത്തില്‍ ചെയ്യണം. ഇക്കാര്യത്തില്‍ യുഎന്നിന്റെ സഹായം തേടുമെന്നും പ്രതിനിധി അറിയിച്ചു. 2012 ഫെബ്രുവരിയിലാണ് കേരളത്തിന്റെ തീരത്ത് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. […]
The post കടല്‍ക്കൊലക്കേസ്: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി appeared first on DC Books.