മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ്‌പേപ്പര്‍ ബോയ് എന്ന സിനിമയുടെ സംവിധായകന്‍ പി.രാമദാസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 82കാരനായ രാമദാസിന്റെ അന്ത്യം. ഒരുകൂട്ടം വിദ്യാര്‍ഥികളുടെ ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂസ്‌പേപ്പര്‍ ബോയ് നിര്‍മ്മിച്ചത് രാമദാസിന്റെയും എസ് പരമേശ്വരന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. ഒന്നേമുക്കാല്‍ ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചിലവ്. 1955ല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥിയായിരുന്ന രാമദാസ് ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന ഖ്യാതിയും സ്വന്തമാക്കി. അന്ന് 21 വയസ്സേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്. പി.രാമദാസ് തന്നെ […]
The post ന്യൂസ്‌പേപ്പര്‍ ബോയ് സംവിധായകന്‍ പി.രാമദാസ് അന്തരിച്ചു appeared first on DC Books.