അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് പതിപ്പുകള്‍ പുറത്തിറങ്ങുക… ഈ അഞ്ച് വര്‍ഷങ്ങളിലും ഒരു പുതിയ പുസ്തകമെന്ന നിലയില്‍ സ്വീകരിക്കപ്പെടുക… അഞ്ചു വര്‍ഷവും കേരളം ചര്‍ച്ച ചെയ്യുക… ആ ചര്‍ച്ചയുടെ അലകള്‍ ഒരിക്കലും അടങ്ങാതിരിക്കുക… ഇങ്ങനെ ഒരുപാട് അപൂര്‍വ്വതകള്‍ അവകാശപ്പെടാനുള്ള പുസ്തകമാണ് സിസ്റ്റര്‍ ജെസ്മി എന്ന കന്യാസ്ത്രീയുടെ ആത്മകഥ ആമേന്‍. വായനക്കാരുടെ ഇടയില്‍ ആത്മകഥാശാഖയ്ക്ക് ഇന്നുണ്ടായിരിക്കുന്ന വരവേല്പിനു പിന്നിലും ആമേന്‍ വഹിച്ച പങ്ക് ചെറുതല്ല. സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതില്‍നിന്നും അല്പം ഉയര്‍ന്നു നില്‍ക്കുന്ന വെള്ളത്താമര പോലെയാണ് കന്യാസ്ത്രീമാരുടെ ജീവിതം. […]
The post വിപ്ലവം സൃഷ്ടിച്ച ആത്മകഥ appeared first on DC Books.