ആധുനിക കാലഘട്ടത്തില്‍ അനുവാചകാംഗീകാരം കൊണ്ട് ഏറ്റവും ശ്രദ്ധേയനായ കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സച്ചിദാനന്ദന്‍, കടമ്മനിട്ട തുടങ്ങിയ കവികളുടെ തലമുറയെ പിന്തുടര്‍ന്നു വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയ സ്വീകരണത്തിലും ആവിഷ്‌കരണ തന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി. അദ്ദേഹത്തിന്റെ അഞ്ച് സമാഹാരങ്ങളിലെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ’ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍‘. തീക്ഷ്ണമായ തിക്തകശക്തിയും സൗന്ദര്യവും ശിവനടന സമാനമായ ഊര്‍ജ്ജപ്രസാരവും കവിതയ്ക്കു നല്കി, അതിനെ വെറും ജനപ്രിയ കവിതയില്‍നിന്ന് കാല്പനികവും പുരോഗമനപരവുമായ പാതയിലേയ്ക്ക് നയിച്ചവയായിരുന്നു ചുള്ളിക്കാടിന്റെ കവിതകള്‍. അമാവാസി, ഗസല്‍, പതിനെട്ടു […]
The post ഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ കവിതകള്‍ appeared first on DC Books.