ഇംഗ്ലീഷ് എഴുത്തുകാരി ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധമായ കൃതിയാണ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി. നോര്‍ലന്‍ഡ് പാര്‍ക്കിലെ ഡാഷ്‌വുഡ്മാരുടെ കഥയാണ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി പറയുന്നത്. വികാരങ്ങളെ അടക്കിവയ്ക്കണമെന്ന് വിശ്വസിക്കുന്ന എലിനോര്‍ ഡാഷ്‌വുഡും ജീവിതത്തോട് വല്ലാത്ത ആവേശമുള്ള മരിയാന്‍ ഡാഷ്‌വുഡുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. പിതാവിന്റെ മരണത്തോടെ അനാഥരാകുന്ന എലിനോര്‍, മരിയാന്‍, മാര്‍ഗരറ്റ് എന്നീ പെണ്‍കുട്ടികളിലൂടെയാണ് നോവലിന്റെ കഥ വികസിക്കുന്നത്. എലിനോര്‍ ഡാഷ്‌വുഡിന്റെയും മരിയാന്‍ ഡാഷ്‌വുഡിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയ ബന്ധങ്ങളും അതിലൂടെ അവര്‍ നേരിടുന്ന ജീവിത സന്ദര്‍ഭങ്ങളുമാണ് ജെയ്ന്‍ […]
The post വിവേകവും വികാരവും തമ്മിലിടയുമ്പോള്‍ appeared first on DC Books.