ലോകമെമ്പാടുമുള്ള സത്യാന്വേഷികള്‍ക്ക് ആത്മീയചൈതന്യം പകര്‍ന്നു കൊടുത്ത പരമഹംസ യോഗാനന്ദന്റെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു പ്രകാശനം. ഇതിനകം ഇരുപത്തിയാറു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തുകഴിഞ്ഞ അപൂര്‍വ ഗ്രന്ഥത്തിന്റെ മലയാളം പതിപ്പായ ഒരു യോഗിയുടെ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും. വാക്ചാതുര്യവും ഫലിതവും ഇഴചേര്‍ത്താണ് യോഗാനന്ദന്‍ തന്റെ ജീവിതം വായനക്കാര്‍ക്കു മുമ്പില്‍ വരച്ചുകാട്ടുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍, ഗുരുവിനെത്തേടിയുള്ള അന്വേഷണം, ഗുരുകുല ജീവിതം തുടങ്ങി ഒടുവില്‍ [...]
The post ഓട്ടോബയോഗ്രഫി ഓഫ് എ യോഗി പുറത്തിറങ്ങി appeared first on DC Books.