അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയില്‍ ലാലേട്ടന്റെ ലുക്ക് എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനായി ഏപ്രില്‍ ഏഴു വരെ കാത്തിരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ വന്നതോടെ പെരുച്ചാഴിയില്‍ ദുരൂഹമായതെന്തോ ഉണ്ടെന്ന തോന്നല്‍ ശക്തമായി. മുണ്ടും മടക്കികുത്തി നെഞ്ചും വിരിച്ചു പുറംതിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രത്തോടെയുള്ള പോസ്റ്ററിലാണ് കാത്തിരിക്കാനുള്ള ആഹ്വാനം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന പെരുച്ചാഴി ഒരു സോഷ്യല്‍ സറ്റയറായിരിക്കും. മുകേഷ്, ബാബുരാജ് ,അജു വര്‍ഗീസ്, വിജയ് ബാബു, ശങ്കര്‍രാമകൃഷ്ണന്‍, സാന്ദ്ര […]
The post പെരുച്ചാഴിയില്‍ ഏതു ലുക്കിലാവും ലാലേട്ടന്‍? appeared first on DC Books.