സാഹസിക കഥകള്‍, ശാസ്ത്ര കഥകള്‍, ജന്തു കഥകള്‍ എന്നിങ്ങനെ നമ്മുടെ ബാലസാഹിത്യത്തില്‍ കഥാശാഖകള്‍ പല വിധമുണ്ട്. സാഹസികത നിറഞ്ഞ ശാസ്ത്ര കഥകള്‍ തീര്‍ച്ചയായും കൊച്ചുകൂട്ടുകാരില്‍ കൗതുകമുണര്‍ത്തും. അതിനാല്‍ ഒഴിവുകാല വായനയില്‍ അത്തരം ഒരു കൃതി പരിചയപ്പെടുത്തുകയാണ്. എച്ച്.ജി വെല്‍സിന്റെ ടൈം മെഷീന്‍ ആധുനികകാലത്തെ കുട്ടികളെപ്പോലും വിസ്മയലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന നോവലാണ്. വലിയ മാറ്റങ്ങളുടെ കാലത്താണ് സയന്‍സ് ഫിക്ഷന്റെ പിതാവ് എന്നറിയപ്പെടുന്ന എച്ച്.ജി വെല്‍സ് ജീവിച്ചിരുന്നത്. വിക്ടോറിയ രാജ്ഞി ഇംഗ്ലണ്ട് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് വെല്‍സ് ടൈംമെഷീന്‍ എഴുതുന്നത്. ശാസ്ത്രം പഠിച്ചിരുന്ന […]
The post സയന്‍സ് ഫിക്ഷന്റെ വിസ്മയലോകത്തേയ്ക്ക് സ്വാഗതം appeared first on DC Books.