ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഉണ്ടപ്പക്രു എന്ന ഗിന്നസ് പക്രു ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബച്ചന്‍ എന്നാണ് റിംഗ് മാസ്റ്റര്‍ എന്ന റാഫിച്ചിത്രത്തിലെ പക്രുവിന്റെ കഥാപാത്രത്തിന്റെ പേര്. തീര്‍ന്നില്ല പ്രത്യേകത. സാക്ഷാല്‍ അമിതാഭ് ബച്ചന്റെ ഗെറ്റപ്പിലാണ് അദ്ദേഹം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റിംഗ് മാസ്റ്ററിലെ ബച്ചന്‍ സര്‍ക്കസില്‍ നിന്ന് വിരമിച്ചയാളാണ്. നായകനായ ദിലീപിന്റെ അടുത്തസുഹൃത്ത്. മറ്റെന്തൊക്കെ പ്രത്യേകതകള്‍ കുഞ്ഞുബച്ചനുണ്ടെന്ന് അറിയണമെങ്കില്‍ ചിത്രം പുറത്തിറങ്ങണം.
The post ‘ബിഗ്ബി’യായി ‘ഉണ്ട’പക്രു appeared first on DC Books.