ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിന്റെ പെരുമ കാനഡയിലും. കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ റോയല്‍ റീല്‍ അവാര്‍ഡാണ് ചിത്രത്തെ തേടിയെത്തിയത്. വരാനിരിക്കുന്ന സംസ്ഥാന, കേന്ദ്ര സിനിമാപുരസ്‌കാരങ്ങളിലും ആമേന്‍ ശ്രദ്ധേയമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രമേയത്തിന്റെയും അവതരണത്തിന്റെയും പുതുമയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് ലിജോയുടെ ആമേനെ ശ്രദ്ധേയമാക്കിയത്. ചെറുകഥാകൃത്ത് കൂടിയായ പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഫഹദ്ഫാസിലിന്റെയും ഇന്ദ്രജിത്തിന്റെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു ചിത്രത്തിലേത്.
The post ആമേന് കാനഡയില്‍ പുരസ്‌കാരം appeared first on DC Books.