മുഗള്‍ സാമ്രാജ്യത്തോട് പോരടിച്ച് മറാഠ സാമ്രാജ്യം കെട്ടിപ്പെടുത്ത മഹാനായ ചക്രവര്‍ത്തിയാണ് ഛത്രപതി ശിവാജി. 1627 ഏപ്രില്‍ 10ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയില്‍ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവില്‍ നിന്ന് ഇതിഹാസ-പുരാണാകഥകള്‍ കേട്ടുവളര്‍ന്ന ശിവാജി ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായി വളര്‍ന്നു. ആയോധനകല, കുതിരസ്സവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം അറിവ് നേടി. ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ ശിക്ഷണ പദ്ധതിയിലൂടെ ശിവാജിക്കു ദേശീയബോധവും,രാഷ്ട്രതന്ത്രജ്ഞതയും ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു. 1647ല്‍ ഗുരുനാഥന്‍ ദാദാജികൊണ്ടദേവ് മരിക്കുമ്പോള്‍ കേവലം […]
The post ഛത്രപതി ശിവാജിയുടെ വീരോജ്ജ്വല ജീവിതം appeared first on DC Books.