മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഏപ്രിന്‍ ഒന്നിന് രാവിലെ എട്ടരയോടെ എന്‍എസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ദീര്‍ഘനാളായി കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിന്റെ പാതയിലായ എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് വിവരം. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായി നിലപാട് […]
The post ഉമ്മന്‍ ചാണ്ടി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി appeared first on DC Books.