പ്രവാസി മലയാളികളുടെ ജീവിതം പശ്ചാത്തലമാക്കി സലിം അഹമ്മദ് ഒരുക്കുന്ന പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു. പള്ളിക്കല്‍ നാരായണന്‍ എന്ന ഗള്‍ഫ് മലയാളിയെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പള്ളിക്കല്‍ നാരായണന്റെ അമ്പത് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയിലാണ് ഈ ഗെറ്റപ്പുകള്‍ കടന്നുവരുന്നത്. മാസങ്ങളായി പത്തേമാരിയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലായിരുന്നു താനെന്ന് സലിം അഹമ്മദ് വ്യക്തമാക്കി. ദുബായിലെ മലയാളികളുടെ സംഗമസ്ഥലമായിരുന്ന ഖാദര്‍ ഹോട്ടല്‍, മുംബൈയിലെ ഡങ്കന്‍ മൊഹല്ല, പഴയകാലത്തെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവ പത്തേമാരിക്കു […]
The post സലിം അഹമ്മദിന്റെ പത്തേമാരിയില്‍ മമ്മൂട്ടി appeared first on DC Books.