ജീവിതം ഒരുപാട് വിസ്മയങ്ങള്‍ കരുതിവെച്ചിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ചിലരെക്കുറിച്ച് അറിയുമ്പോള്‍, അവരുടെ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ട കാഴ്ചകളേക്കാള്‍ വ്യത്യസ്തമാണ് കാണാനുള്ള കാഴ്ചകളെന്ന് തോന്നും. അത്തരത്തില്‍ അസാധാരണമായ ജീവിതം നയിക്കുന്ന സാധാരണക്കാരായ പത്ത് ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഇംഗ്ലീഷ് പുസ്തകമാണ് ദി ബുക്ക് ഓഫ് പീപ്പിള്‍. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സിനിമാപ്രവര്‍ത്തകനുമായ ജോഷ്വാ ന്യൂട്ടണാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടിയിട്ടുള്ളതെന്ന് തോന്നിക്കുന്ന അറിയപ്പെടാത്ത ഒമ്പത് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും ജീവിതമാണ് ദി ബുക്ക് ഓഫ് പീപ്പിളില്‍ ഇതള്‍ […]
The post അസാധാരണ ജീവിതം നയിക്കുന്ന സാധാരണക്കാരുടെ കഥകള്‍ appeared first on DC Books.