അവധിക്കാലം ആഘോഷമാക്കുന്ന തിരക്കിലായിരിക്കും കൊച്ചു കൂട്ടുകാര്‍. ചുട്ടുപൊള്ളുന്ന ഈ കാലാവസ്ഥയില്‍ പുറത്തുപോയുള്ള കളികള്‍ ചിന്തിക്കുകയേ വേണ്ട. പിന്നെ ചെയ്യാവുന്നത് കമ്പ്യൂട്ടര്‍ ഗെയിമുകളും ടെലിവിഷന്‍ പരിപാടികളുമാണ്. കൂട്ടുകാര്‍ക്ക് വേറിട്ടൊന്ന് ചിന്തിച്ചുകൂടെ? രാവിലെ ഒരു ഗ്ലാസ്സ് കാപ്പിയുമായി ഉമ്മറത്ത് വന്നിരിക്കുമ്പോള്‍ വീട്ടുമുറ്റത്തെ മരച്ചില്ലയില്‍ വന്നു നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കുഞ്ഞിക്കുരുവിയെ കാണാറുണ്ടോ? ഇതൊക്കെ നാട്ടിന്‍പുറത്തല്ലേ കാണൂ എന്നു കരുതിയാല്‍ തെറ്റി. നല്ലൊരു നിരീക്ഷകന് അവയെ എവിടെയും കാണാനാവും. അവയുടെ ചലനങ്ങളും, ശബ്ദവും കുറച്ചുനേരം നോക്കി നിന്നാല്‍ ഓരോരോ പ്രത്യേകതകള്‍ കണ്ടെത്താനാവും. […]
The post ചിറകുള്ള ചങ്ങാതിമാരുമായി കൂട്ടുകൂടാം appeared first on DC Books.