പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 2ന് വൈകുന്നേരം നാലുമണിയോടെ ചാവക്കാട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ‘ഇല്ലത്ത് അകായില്‍’ എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടില്‍ ശങ്കുണ്ണിനായരുടേയും പുതൂര്‍ ജാനകി അമ്മയുടേയും മകനായാണ് ഉണ്ണികൃഷ്ണന്‍ പുതൂര്‍ ജനിച്ചത്. 1955ല്‍ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി ജയിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ ചേര്‍ന്ന് പഠിച്ചെങ്കിലും ബിരുദം എടുക്കാന്‍ സാധിച്ചില്ല. […]
The post ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു appeared first on DC Books.