ടെക്‌സസിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്താണ് വെടിവെയ്പ് നടന്നത്. സൈനിക യൂണിഫോമിലെത്തിയ തോക്കുധാരിയാണ് വെടിയുതിര്‍ത്തത്. 14 പേര്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റു. മാനസിക പ്രശ്‌നങ്ങളുള്ള ഒരു സൈനികന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും വെടിവയ്പ് നടത്തിയ സൈനികന്‍ ആത്മഹത്യ ചെയ്തുവെന്നും ലഫ്റ്റനന്റ് ജനറല്‍ മാര്‍ക് മിലെ പറഞ്ഞു. വെടിവയ്പ് നടത്തിയ സൈനികന്റെ വിവരം പുറത്തു വിട്ടിട്ടില്ല. സംഭവത്തിന് ഭീകരപ്രവര്‍ത്തനവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന സൂചനകളില്ലെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. […]
The post യുഎസ് സൈനിക ആസ്ഥാനത്ത് വെടിവെപ്പ് : നാല് മരണം appeared first on DC Books.