കമല്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന സെല്ലുലോയ്ഡ് എന്ന സിനിമയുടെ തിരക്കഥ വെറും പുസ്തകമല്ല, ചരിത്ര പുസ്തകമാണെന്ന് മന്ത്രി എം കെ മുനീര്‍. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന് അര്‍ഹമായ പരിഗണന നല്‍കാന്‍ താനടക്കമുള്ള വ്യവസ്ഥക്ക് കഴിഞ്ഞില്ലന്ന കുറ്റബോധമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍ സെല്ലുലോയിഡിന്റെ തിരക്കഥയുടെ പുസ്തകരൂപം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപൂര്‍വ്വമായ ചില ഭാഗ്യങ്ങള്‍ ജീവിതത്തില്‍ വന്നു ചേര്‍ന്നതിന്റെ ഫലമാണ് ഈ സിനിമയെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. [...]
The post സെല്ലുലോയ്ഡിന്റെ തിരക്കഥ ഒരു ചരിത്ര പുസ്തകം: എം കെ മുനീര്‍ appeared first on DC Books.







