കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായ രാജകുമാരനാണ് കര്‍ണ്ണന്‍. ദാനശീലനും അര്‍ജുനനോളം മികച്ച വില്ലാളിയുമായിരുന്നു കര്‍ണ്ണന്‍. എന്നിട്ടും സ്വന്തം അനുജനായ അര്‍ജ്ജുനന്റെ കൈകളാല്‍ വധിക്കപ്പെടാനായിരുന്നു കര്‍ണ്ണന്റെ വിധി. സദ്ഗുണസമ്പന്നനും ദാനശീലനുമായ കര്‍ണ്ണന്റെ കഥ കുട്ടികള്‍ അറിഞ്ഞിരിക്കണം എന്ന ലക്ഷ്യത്തോടെ മാംഗോ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് കര്‍ണ്ണ. ഒരിക്കല്‍ സൂതപുത്രനെന്ന് പാണ്ഡവവര്‍ പരിഹസിക്കുന്നതിനെ തുടര്‍ന്ന് ദുര്യോധനന്‍, കര്‍ണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്യുന്നു. ഇതോടെ കര്‍ണ്ണന്‍ ദുര്യോധനന്റെ ആത്മമിത്രമായി. ആപത്തില്‍ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ എല്ലാ […]
The post സൂര്യപുത്രനായ കര്‍ണ്ണന്റെ ജീവിതം appeared first on DC Books.