തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരെ മാറ്റാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, ഒരു കാരണവശാലും ഉദ്യോഗസ്ഥരെ മാറ്റാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ കമ്മീഷന് ധൈര്യമുണ്ടോയെന്ന് മമത കമ്മീഷനെ വെല്ലുവിളിച്ചു. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ, ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും പുതിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതിന് എങ്ങനെയാണ് കമ്മീഷന് സാധിക്കുന്നതെന്നാണ് മമത ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപി യുടെയും കൈയാളാവുകയാണെന്നാണ് മമത […]
The post ഉദ്യോഗസ്ഥരെ മാറ്റിയില്ലെങ്കില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും: കമ്മീഷന്‍ appeared first on DC Books.