പുസ്തകങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റത്തെ അപലപിച്ച് കൂടുതല്‍ എഴുത്തുകാര്‍ രംഗത്ത്. ടി.പത്മനാഭന്‍, ഉണ്ണി ആര്‍, കെ.ജി.ശങ്കരപ്പിള്ള എന്നിവരാണ് ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രസാധകനോടുള്ള പകയല്ല, പുസ്തകത്തോടുള്ള ഭയമാണ് അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് ഉണ്ണി ആര്‍ അഭിപ്രായപ്പെട്ടു. പ്രസ്താവനകളുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. ടി. പത്മനാഭന്‍ - പുസ്തകങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റം ഭീകരമായ രീതിയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വായനക്കാരും പ്രസാധകരും പുസ്തകശാലകളും മാധ്യമങ്ങളും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്ഷരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നിയമപരമായുള്ള നടപടികള്‍ സ്വീകരിക്കാനുള്ള […]
The post പുസ്തകത്തെ ഭയക്കുന്നവര്‍ക്കെതിരെ എഴുത്തുകാര്‍ appeared first on DC Books.