”ജീവിതത്തിന്റെ വിരൂപവും സുന്ദരവും ക്രൂരവും മൃദുലവും ഭയാനകവും ഹാസ്യാത്മകവും ഉത്താനവും ഗഹനവും ഹീനവും ഉദാത്തവും നീചവും ഉല്‍ക്കൃഷ്ടവുമായ മുഖങ്ങള്‍ മാറിമാറി പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണമാണ് എന്‍.എന്‍.പിള്ളയുടെ ‘ഞാന്‍‘ എന്ന ആത്മകഥ” നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ ആത്മകഥയുടെ അവതാരികയില്‍ ഡോ. എം.ലീലാവതി പറയുന്ന വാക്കുകള്‍ തന്നെ ഈ പുസ്തകത്തെ അവതരിപ്പിക്കുന്നു. ഒരു കുറിപ്പിന്റെ പോലും സഹായമില്ലാതെ ഓര്‍മ്മയില്‍ നിന്നുമാത്രം എഴുതിയ വരികളില്‍ സത്യം മാത്രമേയുള്ളെന്ന് എന്‍.എന്‍.പിള്ള പലപ്പോഴും ഹൃദയത്തില്‍ തൊട്ട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആത്മകഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നു ‘ഞാന്‍‘. ഒരു […]
The post ആത്മകഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ‘ഞാന്‍’ appeared first on DC Books.