”നാലുവേദത്തിന്റെയും സ- ത്താലേ വ്യാസന്‍ ചമച്ചതായ് പുണ്യസംഹിതയുള്ളൊന്നു ചൊന്നാലും പാപനാശനം.” അനേകം അര്‍ത്ഥതലങ്ങളുള്ള ഇതിഹാസമായ മഹാഭാരതത്തിന് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാസമഹര്‍ഷിയുടെ സങ്കല്പത്തിന് വിഘാതം വരാതെ ഏതു നിലപാടുകളില്‍നിന്നും അതിനെ വ്യാഖ്യാനിക്കാം. മഹര്‍ഷിയുടെ സൂചനകളില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അപഗ്രഥനവും മൂല്യനിര്‍ണ്ണയവുമാകട്ടെ ഇതിഹാസത്തിന്റെ പൊരുളും ലക്ഷ്യവും ജീവിതസങ്കല്പവും കണ്ടെത്താന്‍ സഹായിക്കുകയുമില്ല. വേദങ്ങളിലെ ജീവിതദര്‍ശനങ്ങളെ അസ്തിവാരമാക്കിക്കൊണ്ട് ഒരു മഹേതിഹാസമാണ് വ്യാസന്‍ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ അന്തസ്സത്ത കണ്ടെത്തുന്നതിന് അതിന്റെ രചനയുടെ ഗണിതവും ശില്പവിദ്യയുമായ ഉപനിഷദ്ദര്‍ശനം അന്വേഷണദീപമായി പ്രജ്ഞയില്‍ ജ്വലിച്ചു […]
The post പുനര്‍വായനയിലൂടെ ഭാരതദര്‍ശനം appeared first on DC Books.