നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ തലവന്‍ സുബ്രത റോയിയെ തിഹാര്‍ ജയിലില്‍നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. തന്നെയും രണ്ട് മുതിര്‍ന്ന സഹാറ ഉദ്യോഗസ്ഥരെയും തിഹാര്‍ ജയിലിലേക്ക് അയച്ച കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രത റോയി സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനിയാണ് സുബ്രത റോയിക്കുവേണ്ടി ഹാജരായത്. സഹാറയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഇതുസംബന്ധിച്ച സുബ്രത റോയിയുമായി ചര്‍ച്ച നടത്താന്‍ വിദേശ വ്യവസായികളാരും തിഹാര്‍ ജയിലില്‍ വരാന്‍ തയ്യാറാവില്ലെന്ന് […]
The post സുബ്രത റോയിയെ വീട്ടുതടങ്കലിലേയ്ക്ക് മാറ്റണമെന്ന ആവശ്യം കോടതി നിരാകരിച്ചു appeared first on DC Books.