നാലര പതിറ്റാണ്ട് കാലം കാന്‍സറിനൊപ്പം നടന്ന അനുഭവങ്ങളുടെ പിന്‍ബലവുമായി ഡോ.എം.കൃഷ്ണന്‍ നായര്‍ എഴുതിയ ആത്മകഥയാണ് ഞാനും ആര്‍സിസിയും. തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും അതിനെ ഒരു മികച്ച സ്ഥാപനമാക്കി മാറ്റാനും കൃഷ്ണന്‍ നായര്‍ നടത്തിയ പരിശ്രമങ്ങള്‍ ഈ കൃതിയില്‍ വായിക്കാം. 1972ല്‍ ഇംഗ്ലണ്ടില്‍നിന്ന് ഫെല്ലോഷിപ്പ് നേടി ഇന്ത്യയില്‍ വന്നപ്പോള്‍ മുതല്‍ കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ മുഴുകുകയായിരുന്നു കൃഷ്ണന്‍ നായര്‍. കിടക്കയും മരുന്നും വൃത്തിയുമില്ലാത്ത വാര്‍ഡുകളില്‍ അവഗണിക്കപ്പെട്ടു കിടന്ന രോഗികള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. ഡോക്ടര്‍മാരും നേഴ്‌സുമാരും നോക്കാനില്ലാത്ത അവസ്ഥ മാറ്റിയെടുക്കണമെന്ന് […]
The post ഞാനും ആര്‍.സി.സിയും പുതിയ പതിപ്പിറങ്ങി appeared first on DC Books.