അഷ്ടഗൃഹത്തിലാഢ്യന്മാര്‍ എന്ന പേരും പെരുമയുമുള്ള ഒളപ്പമണ്ണ മനയില്‍ കഥകളി, കര്‍ണാടക സംഗീതം, പഞ്ചാരിമേളം എന്നിവയ്ക്ക് കളരിയും വേദപാഠശാലയും പണ്ടേ ഉണ്ടായിരുന്നു. എന്നാലിന്ന് ആ മന അറിയപ്പെടുന്നത് സാഹിത്യലോകത്താണ്. മനയില്‍ നിന്ന് സാഹിത്യ ചക്രവാളത്തിലേക്ക് കടന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കാവു തമ്പുരാന്‍ കാവ്യലോകത്ത് തമ്പുരാന്‍ തന്നെയാണ്. കഥാവശേഷനായി പതിനാല് വര്‍ഷം തികയുന്ന ഈ കാലത്തും. ഒറ്റപ്പാലം, വെള്ളിനേഴിയില്‍ 1923 ജനുവരി 10ന് ഒളപ്പമണ്ണ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റേയും ദേവസേന അന്തര്‍ജനത്തിന്റേയും മകനായി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് ജനിച്ചു. […]
The post ഒളപ്പമണ്ണ ഓര്‍മ്മയായിട്ട് 14 വര്‍ഷം appeared first on DC Books.