തകഴി എന്നത് ഒരു സ്ഥലപ്പേരാണെങ്കിലും സാഹിത്യത്തില്‍ ആ മൂന്നക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്നത് ഒരു ഇതിഹാസത്തെയാണ്. കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നാണ് തകഴിയെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആ ഇതിഹാസം നമ്മുടെ ശ്രേഷ്ഠഭാഷയുടെ സ്വകാര്യാഹങ്കാരമാണ്. കുട്ടനാട്ടില്‍ ജനിച്ചു ജീവിച്ച്, കുട്ടനാടിനെക്കുറിച്ച് എഴുതി, ലോകത്തോളം വളര്‍ന്ന് വിശ്വമലയാളിയായി മരിച്ച വ്യക്തിയായിരുന്നു തകഴി. ആ ഓര്‍മ്മകള്‍ക്ക് ഏപ്രില്‍ പത്തിന് പതിനഞ്ച് വയസ്സാകുകയാണ്. 1912 ഏപ്രില്‍ 17ന് പൊയ്പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയില്‍ അരിപ്പുറത്തുവീട്ടില്‍ പാര്‍വ്വതിയമ്മയുടെയും മകനായാണ് തകഴി ശിവശങ്കരപിള്ള ജനിച്ചത്. പതിമൂന്നാം വയസ്സില്‍ ആദ്യകഥ എഴുതി. തിരുവനന്തപുരം ലോ […]
The post തകഴി ഓര്‍മ്മയായിട്ട് 15 വര്‍ഷം appeared first on DC Books.