പോളിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ കേരളത്തില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ വ്യക്തമാകുന്നു. വടക്കന്‍ കേരളത്തിലും നഗരപ്രദേശങ്ങളിലുമാണ് വോട്ടര്‍മാരിലെ ആവേശം കൂടുതല്‍ പ്രകടമെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനമുയരാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ആദ്യ മൂന്ന് മണിക്കൂറുകളില്‍ 23 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചൂട് കൂടിയ കാലാവസ്ഥയായതിനാല്‍ വെയിലുറയ്ക്കും മുമ്പ് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പലരും തീരുമാനിച്ചതാവാം ഇതിനു കാരണമെന്നും വിലയിരുത്തലുണ്ട്. ആവേശം ഗ്രാമപ്രദേശങ്ങളിലും വ്യാപിക്കുമെന്നാണ് […]
The post സംസ്ഥാനത്ത് മികച്ച പോളിങ് appeared first on DC Books.