ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് കേരളം പ്രതികരിക്കുന്നത് ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധം ആവേശത്തോടെയാണെന്ന് കണക്കുകള്‍. രണ്ടര വരെ 54 ശതമാനം പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ കണ്ണൂരും കുറവ് തിരുവനന്തപുരത്തുമാണ്. പോളിങ് ശതമാനം കൂടുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന വിധത്തിലാണ് ഇരുമുന്നണി നേതാക്കളും പ്രതികരിക്കുന്നത്. എന്നാല്‍ ഇടത്, വലത് മുന്നണികളുടെ ശക്തികേന്ദ്രങ്ങളിലെല്ലാം പോളിങ് ഉയര്‍ന്നത് പ്രവചനങ്ങളെ അസാധ്യമാക്കുന്നു. നോട്ടയുടെ സ്വാധീനം എത്രത്തോളം വരുമെന്നാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്.
The post പോളിങ് റിക്കോര്‍ഡിലേക്ക്? appeared first on DC Books.