കപിലവസ്തുവിനു സമീപം ലുംബിനിയില്‍ ശുദ്ധോദന മഹാരാജാവിന്റെയും മായാദേവിയുടേയും മകനായാണ് ബുദ്ധന്‍ ജനിച്ചത്. സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം. ജനിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്റെ അമ്മ മരിച്ചു. അതിനു ശേഷം മാതൃസഹോദരിയായ ഗൗതമിയാണ് അദ്ദേഹത്തെ വളര്‍ത്തിയത്. അതിനാല്‍ അദ്ദേഹം ഗൗതമ സിദ്ധാര്‍ത്ഥ എന്നറിയപ്പെട്ടു. പതിനാറാമത്തെ വയസ്സില്‍ അദ്ദേഹം യശോദരയെ വിവാഹം കഴിച്ചു. ഇരുപത്തിയഞ്ചു വര്‍ഷക്കാലം സിദ്ധാര്‍ത്ഥന്‍ സര്‍വ്വ സുഖത്തോടുകൂടി ജീവിച്ചു. ഇക്കാലഘട്ടത്തില്‍ അദ്ദേഹം ജീവിതത്തിന്റെ സുഖഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നീട് മനുഷ്യരുടെ ദുഃഖങ്ങളും കഷ്ടാനുഭവങ്ങളും കണ്ട അദ്ദേഹം […]
The post ശ്രീ ബുദ്ധന്റെ ത്യാഗഭരിത ജീവിതം appeared first on DC Books.