ഭാരതത്തിന്റെ ആധ്യാത്മിക തേജസ്സുകള്‍ക്ക് ഇരിപ്പിടമായി നിലകൊള്ളുന്ന ദേവതാത്മാവായ ഹിമാലയത്തില്‍ ഒരു മനുഷ്യായുസ്സിന്റെ നല്ല പങ്കും ചെലവഴിച്ച സ്വാമി രാമയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം. സാധാരണക്കാര്‍ക്കും ആധ്യാത്മികാന്വേഷകര്‍ക്കും എന്നുമൊരുപോലെ അത്ഭുതവും ആനന്ദവും പ്രദാനം ചെയ്യുന്ന നിഗൂഢമായ സാമ്രാജ്യത്തില്‍ നിന്നുമുള്ള നേരനുഭവങ്ങള്‍ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നു. ഇതിലെ ഓരോ താളും വായനക്കാരന്റെ മനസ്സില്‍ ആഹ്ലാദവും അത്ഭുതവും നിറയ്ക്കുന്നു. ആത്മീയപുസ്തകങ്ങള്‍ പ്രത്യേകിച്ചും ആത്മകഥാപരമായവ നമുക്ക് എത്താവുന്നതിനപ്പുറമാണ് എന്നതോന്നലാണ് നല്‍കുക. എന്നാല്‍ സ്വാമി രാമയുടെ ‘ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം‘ നാം ആരാണെന്നും, സന്തോഷത്തോടെ ഇരിക്കുന്നതിനും […]
The post സ്വാമി രാമയുടെ അനുഭവക്കുറിപ്പുകള്‍ appeared first on DC Books.