തിടുക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിപദം ഉപേക്ഷിച്ച തീരുമാനം തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമായി. ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെവന്ന ദിവസംതന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി. എതാനും ദിവസങ്ങള്‍കൂടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിവെക്കേണ്ടിവന്നതില്‍ ഖേദം തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ തിടുക്കം വേണ്ടീരുന്നില്ലെന്നാണ് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. യോഗങ്ങള്‍ വിളിച്ചുകൂട്ടി രാജിവെക്കേണ്ടിവരുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]
The post രാജിക്കാര്യത്തില്‍ തിടുക്കം കാട്ടിയത് തെറ്റായിപ്പോയെന്ന് കേജ്‌രിവാള്‍ appeared first on DC Books.