പ്രായോഗികമായ ഈശ്വരശാസ്ത്രം ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് പി.എന്‍.ബാലകൃഷ്ണന്റെ സത്സംഗപീയൂഷം. ജീവിതത്തിന്റെ ശ്രേയസ്സും തേജസ്സും തേടുന്നവര്‍ പാലിക്കേണ്ടതായ നിത്യജീവിത കര്‍മ്മങ്ങള്‍ കാട്ടിത്തരുന്ന പുസ്തകം ജീവിത വിജയത്തിനുള്ള ആദ്ധ്യാത്മിക ചിന്തകളാണ് പങ്കുവയ്ക്കുന്നത്. ഈ പുസ്തകം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തില്‍ വ്യക്തിക്ക് ജീവിതത്തില്‍ ആചരിക്കാവുന്ന ഈശ്വരശാസ്ത്ര പ്രയോഗങ്ങളാണ്. ഓരോ വ്യക്തിയിലും ആന്തരികമായി കുടികൊള്ളുന്ന വിശ്വചേതനയെ ജീവത വിജയത്തിന് സഹകാരിയാക്കാനുള്ള പ്രായോഗിക തന്ത്രങ്ങളാണ് ഈ ഭാഗത്ത് വിവരിക്കുന്നത്. ഒരു സ്‌കൂള്‍ അധ്യാപകന്റെ കാര്യമാത്ര പ്രസക്തവും നര്‍മ്മപ്രധാനവുമായ വിജ്ഞാനബോധത്തോടെയുള്ള 21 ലേഖനങ്ങളാണ് ഈ […]
The post ജീവിത വിജയത്തിനുള്ള ആദ്ധ്യാത്മിക ചിന്തകള്‍ appeared first on DC Books.