മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകയും ചെയ്ത നിരൂപകനാണ് കെ.പി.അപ്പന്‍. 1979ല്‍ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ എന്ന ലേഖന സമാഹാരത്തോടെ അപ്പന്‍ മലയാളത്തിലെ സാഹിത്യ നിരൂപകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടു. 2008 ഡിസംബര്‍ പതിനഞ്ചിന് അന്തരിക്കുന്നതു വരെ അദ്ദേഹം സാഹിത്യത്തില്‍ തന്റെ സ്ഥാനം രേഖപ്പെടുത്തി നിലകൊണ്ടു. കെ.പി.അപ്പന്റെ ആത്മകഥയാണ് തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്. ആത്മകഥകളുടെ പതിവു വഴക്കങ്ങളെ ഉപേക്ഷിച്ച് ധൈഷണിക ജീവിതത്തിന്റെ ആശയലോകങ്ങളെ അവതരിപ്പിക്കുകയാണ് ഇതിലൂടെ അദ്ദേഹം. തന്റെ വായനയുടെയും […]
The post തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്ന കാര്യങ്ങള്‍ appeared first on DC Books.