മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന ഭൂകമ്പത്തെത്തുടര്‍ന്ന് വന്ന ഒരു ടിവി ദൃശ്യവും പത്രത്തിലെ ചിത്രവുമാണ് സുഭാഷ് ചന്ദ്രനെ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന ചെറുകഥയിലേക്ക് നയിച്ചത്. തകര്‍ന്നു തരിപ്പണമായ ഒരു വാച്ചുകടയുടെ ഉള്ളില്‍നിന്ന് ദൂരദര്‍ശന്‍ ഛായാഗ്രാഹകന്‍ പകര്‍ത്തിയ തകര്‍ന്ന ഘടികാരത്തിന്റെ ചിത്രമായിരുന്നു ഒന്ന്. രണ്ടാമത്തേത് ശവശരീരങ്ങള്‍ക്കിടയില്‍ തന്റെ കനത്ത ഏകാന്തത തിരിച്ചറിയാന്‍ പോലും പ്രായമായിട്ടില്ലാത്ത ഒരു കുഞ്ഞിരുന്ന് കരയുന്ന ചിത്രവും. ബുക്കാറാം വിത്തല്‍ എന്ന അമ്പതു വയസ്സുകാരന്‍ കള്ളന്‍ ഭാവനയില്‍ പിറന്നതോടെ സുഭാഷ് ചന്ദ്രന്‍ എഴുതുകയായിരുന്നു. മാതൃഭൂമി കോളേജ് […]
The post ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം appeared first on DC Books.